1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. panchayath election, kerala

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഒക്ടോബർ മൂന്നാം വാരം

തദ്ദേശഭരണ തിരഞ്ഞെടുപ്പ്
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ മൂന്നാംവാരത്തിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ അധികാരം ഏറ്റെടുക്കും.

കണ്ണൂര്‍ കൂടി കോർപറേഷനാകുന്നതോടു കൂടി സംസ്ഥാനത്തെ കോർപറേഷനുകളുടെ എണ്ണം ആറായി മാറും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണതലത്തിൽ 50 ശതമാനം വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയിടുണ്ട്. അതിനാൽ ആറു കോർപറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയറായി വരും.

നിലവിൽ പുരുഷന്മാർ മേയറായിട്ടുള്ള തൃശൂർ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ വനിതകൾ മേയറാകും. നിലവിൽ വനിതകൾ മേയറായിട്ടുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ പുരുഷന്മാർ മേയറാവും.
About Writer
VISHNU N L