ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 4 ജൂലൈ 2022 (18:59 IST)
പാലക്കാട്: ബൈക്കിൽ കറങ്ങിനടന്നു സ്ത്രീകളുടെ മാല പൊട്ടിക്കുന്ന വിരുതന്മാരായ സഹോദരങ്ങൾ പാലക്കാട്ടു പോലീസ് പിടിയിലായി. പുളിയങ്കാവ് സ്വദേശികളായ വിഘ്നേഷ് (22), സഹോദരൻ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ ഇരുപതിന്‌ യാക്കര സ്‌കൂളിനടുത്തുള്ള കനാൽ റോഡിലൂടെ നടന്നുപോയ വേശുവിന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് സമീപത്തെ സിസിടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ ആണ് അന്വേഷണത്തിൽ പ്രതികളുടെ ബൈക്ക് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇരുവരെയും പിടികൂടിയത്.

പൊട്ടിച്ചെടുത്ത മാല വിറ്റ് കിട്ടിയ പണവുമായി ഇവർ കൊടൈക്കനാലിൽ പോയി. പോലീസ് നടത്തിയ ചോദ്യ ചെയ്യലിൽ കഴിഞ്ഞ ദിവസം പാലക്കാട്ടെ ജില്ലാ ആശുപത്രിക്കടുത്ത് നടന്ന മാല തട്ടിപ്പ് കേസിലും തങ്ങളാണ് പ്രതികൾ എന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :