സിആര്‍ രവിചന്ദ്രന്‍|
Last Updated:
തിങ്കള്‍, 4 ജൂലൈ 2022 (15:23 IST)
കോഴിക്കോട് തെങ്ങ് വീണ്ട പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി പത്തരയ്ക്ക് മെഡിക്കല്‍ കോളേജ് കാംപസിലാണ് അപകടം ഉണ്ടായത്. അശ്വിന്‍ തോമസ് എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
കോഴിക്കോട് ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.