പതിമൂന്നുകാരി പ്രസവിച്ചു, പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (15:30 IST)
മണ്ണാർക്കാട്: 13 വയസ്സുകാരി പ്രസവിച്ച കേസിൽ 16 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ മെയിലാണ് പെൺകുട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചത്. ഗർഭാവസ്ഥയിൽ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ആക്രിസാധനങ്ങൾ വാങ്ങാൻ എത്തിയവർ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് ബന്ധുക്കൾ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ അറസ്റ്റിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :