എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (17:52 IST)
തെന്മല: ആന്ധ്രാ പ്രദേശിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടവന്ന 25 കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കേരളപുരം സ്വദേശി ബെല്ലാരി സുനിൽ എന്നറിയപ്പെടുന്ന സുനിൽ (47), കൊല്ലം ഉളിയക്കോവിൽ സ്വദേശി നിഷാദ് (35) എന്നിവരാണ് പിടിയിലായത്.
സംസ്ഥാന അതിർത്തിയിലുള്ള കോട്ടവാസലിൽ നിന്നാണ് റൂറൽ എസ്.പി എം.എൽ.സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. കൊല്ലത്തു നിന്ന് വാടകയ്‌ക്കെടുത്ത കാറിൽ വിശാഖപട്ടണത്തെത്തി കഞ്ചാവ് വാങ്ങുകയായിരുന്നു. സുനിൽ ഇതിനു മുമ്പും കഞ്ചാവുമായി ആര്യങ്കാവിൽ വച്ച് പോലീസ് പിടിയിലായിട്ടുണ്ട്.
കുണ്ടറ, തെന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ്, കൊലപാതകശ്രമം എന്നീ കേസുകളിലും അഞ്ചു കഞ്ചാവ് കേസുകളിലും പ്രതിയാണ് സുനിൽ. രണ്ടാഴ്ച മുമ്പ് നടന്ന നരഹത്യാശ്രമത്തിൽ പിടിയിലായ സുനിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.