എട്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 24 ജനുവരി 2023 (16:41 IST)
കണ്ണൂർ: ഒഡീഷ സ്വദേശികളായ രണ്ടു പേരെ എട്ടര കിലോ കഞ്ചാവുമായി പിടികൂടി. കുംഭകർന്ന മാലിക്, പ്രതാപ് മാലിക് എന്നിവരാണ് വളപട്ടണം എസ്.എച്.ഒ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

ഇവർ താമസിക്കുന്ന കീരിയാട്ടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അതിഥി തൊഴിലാളികൾക്ക് വിൽക്കാനായാണ് ഇത് എത്തിച്ചതെന്ന് ഇവർ പറഞ്ഞു. ഇവർക്ക് കഞ്ചാവ് എത്തിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :