പാലക്കാട് വിനോദ യാത്രക്കിടെ പത്താംക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (13:58 IST)
പാലക്കാട് വിനോദ യാത്രക്കിടെ പത്താംക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എന്‍കെഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മുണ്ടൊളി ഷാരുത്തുപറബില്‍ ശ്രീ സയനയാണ് മരിച്ചത്. മൈസുരിലേക്കുള്ള വിനോദ യാത്രയ്ക്കിടെയായിരുന്നു അന്ത്യം.

തിങ്കളാഴ്ച രാത്രിയായിരുന്നു ശ്രീ സയനയ്ക്ക് ഹൃദയാഘാതമുണ്ടായത്. മൈസൂര്‍ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :