തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (09:03 IST)
തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. മുത്തൂരിലെ പെറോട്ട സ്റ്റാള്‍ എന്ന ഹോട്ടലാണ് പൂട്ടിയത്. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞദിവസം തൃശ്ശൂര്‍ സ്വദേശിയായ അധ്യാപിക വീട്ടിലേക്ക് വാങ്ങിയ നാല് ബിരിയാണിയിലെന്നിലാണ് കോഴിത്തല കണ്ടെത്തിയത്.

എണ്ണയില്‍ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തല ഉണ്ടായിരുന്നത്. പിന്നാലെ ഇവര്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :