സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 5 നവംബര്‍ 2023 (12:43 IST)
പാലക്കാട് പോലീസ് ജിപ്പ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പാണ് യുവാവ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ വാണിയംകുളം സ്വദേശി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് യുവാവ് പറയുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. തനിക്ക് ജോലിയൊന്നും കിട്ടാത്തതിലുള്ള വിരോധമാണ് ജീപ്പ് അടിച്ച് തകര്‍ക്കാന്‍ കാരണമായതെന്ന് ശ്രീജിത്ത് പറഞ്ഞു. പോലീസ് സ്റ്റേഷന് മുന്നിലായി നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് അടിച്ചു തകര്‍ത്തത്.