അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴയില്‍ തൃശൂരില്‍ നേരിയ ഭൂചലനം
- കണ്ണൂരില്‍ ഭര്തൃസഹോദരന് തീ കൊളുത്തിയ യുവതി മരിച്ചു
- തൃശൂരില്‍ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
- പല്ലശ്ശനയില്‍ വധുവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
- ലോക്സഭാ തിരഞ്ഞെടുപ്പ്: വി.എസ്.സുനില്‍ കുമാര്‍ തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാകും, ലക്ഷ്യം സുരേഷ് ഗോപിയെ പൂട്ടുക
തൃശൂരില്‍ മിന്നല്‍ ചുഴലി; കനത്ത നാശനഷ്ടം
തൃശൂരില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് കനത്തമഴയോടൊപ്പം മിന്നല്‍ച്ചുഴലിയുണ്ടായത്.
വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വ്യാപക കൃഷിനാശവും സംഭവിച്ചു.
രാവിലെ ഒമ്പതരയോടെയാണ് കാറ്റ് വീശിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചാലക്കുടി ടൗണില്‍ മരങ്ങള്‍ വീണ് കാറുകള്‍ക്ക് കേടുപറ്റി. ചെറുവാളൂര്‍, മാമ്ബ്ര, വെസ്റ്റ് കൊരട്ടി, കോനൂര്‍, പാളയംപറമ്ബ്, പരിയാരം, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകനാശമുണ്ടായിട്ടുള്ളത്.