അനുബന്ധ വാര്‍ത്തകള്‍
- ശസ്ത്രക്രിയ നടത്താന്‍ രോഗിയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍; വീട്ടിലെ കിടക്കയുടെ ഉള്ളില്‍ നിന്ന് 15.20 ലക്ഷം രൂപ കണ്ടെത്തി, സംഭവം തൃശൂരില്‍
- കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- ദേശീയ പാതയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, 27 പേര്‍ക്ക് പരിക്ക്
- തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
- തൃശൂര്‍-വടക്കഞ്ചേരി ദേശീയപാതയിലെ വിള്ളല്‍ ഇടിഞ്ഞു താഴ്ന്നു; അപകട സാഹചര്യം
തൃശൂരില്‍ കൈക്കൂലി കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും 15ലക്ഷം രൂപ പിടിച്ചെടുത്തു
തൃശൂരില്‍ കൈക്കൂലി കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും 15ലക്ഷം രൂപ ഇഡി പിടിച്ചെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെറി ഐസക്കിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കൈക്കൂലി കേസില്‍ പിടിയിലായ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ഷെറി ശസ്ത്രക്രിയക്ക് നടത്തിയില്ല. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്‍കിയാല്‍ ശസ്ത്രക്രിയയ്ക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.