പാലക്കാട് കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 15കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (08:47 IST)
പാലക്കാട് കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 15കാരന്‍ മരിച്ചു. പാലക്കാട് തിരുനെല്ലായി സ്വദേശി അബ്ദുല്‍ റഹ്മാന്റെ മകന്‍ അല്‍ത്താഫ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഭിന്നശേഷിക്കാരനാണ് അല്‍ത്താഫ്. വീട്ടിലെ രണ്ടാം നിലയിലുള്ള മുറിയില്‍ കളിക്കുകയായിരുന്നു കുട്ടി. ഏറെ സമയം കാണാതായ കുട്ടിയെ വീട്ടുകാര്‍ മുകളിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :