1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് യുവതി മരിച്ചു

Palakkad
പാലക്കാട് കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് യുവതി മരിച്ചു. കോങ്ങോട് കുന്നത്ത് വീട്ടില്‍ മല്ലിയാണ് മരിച്ചത്. 40 വയസ്സ് ആയിരുന്നു. അതേസമയം പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് വിനോദ് കുമാറിനെ പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടിലേക്ക് കൊണ്ടുപോയി. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു. അപകട സമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്.
അടുത്ത ലേഖനം
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി: നാലംഗ കുടുംബം ആത്മഹത്യ ചെയ്തു