വിവാഹം കഴിഞ്ഞിട്ട് 10 മാസം; ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (13:14 IST)
ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഉപ്പുതറ സ്വദേശി ജോബിഷ് പിഎസ്സി ഭാര്യ ഷീജ എം കെ ആണ് ആത്മഹത്യ ചെയ്തത്. 27 വയസ്സ് ആയിരുന്നു. ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് ഉണ്ട്. നേരത്തെ ഭര്‍ത്താവും വീട്ടുകാരും തന്നോട് എപ്പോഴും വഴക്കും ഉപദ്രവമാണെന്ന് ഷീജ സഹോദരനോട് പറഞ്ഞിട്ടുണ്ടായിരുന്നു.

ജോബിഷ് മദ്യപിച്ച് ഷീജയുമായി ദിവസവും വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പലതവണയായി പ്രശ്‌നങ്ങള്‍ ബന്ധുക്കള്‍ ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :