വയനാട്ടില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (21:29 IST)
വയനാട്ടില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയില്‍ മാടത്തുംപാറ കോളനിയിലെ സുമിത്ര എന്ന ഒമ്പതാം ക്ലാസുകാരിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

സുമിത്രയുടെ മുഖത്തും തുടയിലുമാണ് തെരുവുനായ കടിച്ചത്. കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :