സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (08:36 IST)
തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃക്കൂര്‍ സ്വദേശി നിഖില്‍ ആണ് മരിച്ചത്. 30 വയസ്സ് ആയിരുന്നു. ഉണ്ണിമിശിഹാ പള്ളിക്ക് സമീപം ഇന്ന് രാവിലെ അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്നു.
നിഖിലിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ നിഖില്‍ മരണപ്പെട്ടു. മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.