നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പാലക്കാട് ജില്ലയിലെത്തി

ശ്രീനു എസ്| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2020 (17:43 IST)
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുമെത്തിയ മെഷീനുകള്‍ കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. 4300 ബാലറ്റ് യൂണിറ്റുകള്‍, 4300 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 4600 വിവിപാറ്റ് എന്നിവയാണ് ജില്ലയില്‍ എത്തിച്ചിരിക്കുന്നത്. വോട്ടിംഗ് മെഷീനുകളുടെ പരിശോധന ഡിസംബര്‍ 31 ന് ആരംഭിക്കും.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാര്‍ വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തും. പരിശോധന ചുമതലകള്‍ക്കായി ഡെപ്യൂട്ടി ജില്ലാ
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറേയും നോഡല്‍ ഓഫീസറായി കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്.13 കണ്ടെയ്നറുകളിലായി പോലീസ് അകമ്പടിയോടെയാണ് വോട്ടിങ് മെഷീനുകള്‍ ജില്ലയില്‍ എത്തിച്ചത്. മെഗാ ഫുഡ്പാര്‍ക്ക് വെയര്‍ഹൗസിലെ ഒന്നും രണ്ടും ഹാളുകളിലാണ് പരിശോധന നടത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :