ശ്രീനു എസ്|
Last Updated:
ബുധന്‍, 30 ഡിസംബര്‍ 2020 (12:35 IST)
ലോകത്തെ ദുരിതക്കയത്തിലേക്ക് വലിച്ചിട്ട കൊറോണ മഹാമാരിക്ക് ഇന്ന് ഒരു വയസ്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ചൈനയില്‍ പുതിയൊരു രോഗത്തിന്റെ വരവ് ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ വെന്‍ലിയാങ് എന്ന 34കാരനായ ഡോക്ടറാണ് ഇതുസംബന്ധിച്ച ആദ്യ വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇക്കാരണത്താല്‍ ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയും ചെയ്തു.
ഒരുമാസത്തിനു ശേഷം ചൈനയില്‍ സ്ഥിതി ഗുരുതരമാകുകയായിരുന്നു. അപ്പോഴേക്കും ഡോക്ടര്‍ വെന്‍ലിയാങ്ങും സഹപ്രവര്‍ത്തകരുമൊക്കെ രോഗത്തിന്റെ പിടിയിലായിക്കഴിഞ്ഞിരുന്നു. വ്യാജ വാര്‍ത്തപ്രചരിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ചൈനീസ് പൊലീസ് അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും മാപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നത്. രോഗബാധിതനായി മരണപ്പെട്ട ശേഷം പ്രാദേശിക ഭരണകൂടം അദ്ദേഹത്തിന്റെ മാതാവിനോട് ക്ഷമ യാചിക്കുകയും ചെയ്തു.