നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട രാജനെതിരെ ആത്മഹത്യ ചെയ്തതിനും ജോലി തടസപ്പെടുത്തിയതിനും കേസ്

ശ്രീനു എസ്| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2020 (12:29 IST)
നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട രാജനെതിരെ ആത്മഹത്യ ചെയ്തതിനും ജോലി തടസപ്പെടുത്തിയതിനും കേസ്. കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനാണ് കേസ്. ആത്മഹത്യക്ക് സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. രണ്ടുകുറ്റത്തിനും ഒറ്റ എഫ് ഐആര്‍ ആണ് ഉള്ളത്.

അതേസമയം സംഭവത്തില്‍ ഇന്ന് ജില്ലാകളക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജന്റെയും അമ്പിളിയുടേയും കുട്ടികളുടെ പുനരധിവാസവും വിദ്യാഭ്യാസവും വിഷയമാകുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് നല്‍കുന്നത്. പൊലീസിന്റെ പിഴവ് സംബന്ധിച്ച എസ്പിയുടെ റിപ്പോര്‍ട്ടും ഇന്നുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :