അനുബന്ധ വാര്‍ത്തകള്‍
- രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വി.ടി.ബല്‍റാം എന്നിവര്‍ക്കെതിരെ കേസ്
- മറ്റ് താരങ്ങളെല്ലാം സുരക്ഷിത താവളങ്ങളില്‍ ഒളിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട വിയോജിപ്പിന്റെ ശബ്ദം; പൃഥ്വിരാജിനെ പിന്തുണച്ച് ബല്‍റാം
- തൃത്താലയില്‍ തോറ്റ വി.ടി.ബല്‍റാം ഇനി എന്ത് ചെയ്യും?
- Kerala Election Results 2021: തൃത്താലയിൽ വിടി ബൽറാമിന് തോൽവി, രാജകീയം രാജേഷ്
- എം ബി രാജേഷിനെ തൃത്താലയില്‍ നിന്ന് മാറ്റുമോ? പൊന്നാനിയില്‍ വലഞ്ഞ് സി പി എം
ഡി.സി.സി. പുനഃസംഘടന: വി.ടി.ബല്‍റാമിനും അതൃപ്തി
ഡി.സി.സി. പുനഃസംഘടനയില്‍ വി.ടി.ബല്‍റാമിനും അതൃപ്തി. പാലക്കാട് ഡി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി.ബല്‍റാമിനെയും പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.തങ്കപ്പനെയാണ് പാലക്കാട് ഡി.സി.സി. അധ്യക്ഷനായി തീരുമാനിച്ചത്. തങ്കപ്പനെ ഡി.സി.സി. അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥ് പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് വി.ടി.ബല്‍റാമിനും അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പുതിയ ഡി.സി.സി. അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും വി.ടി.ബല്‍റാം ഇതേകുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാലക്കാട് ഡി.സി.സി.യിലെ പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച എ.വി.ഗോപിനാഥിനൊപ്പം നിരവധി നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മിലേക്ക് പോകുന്നതായും സൂചനയുണ്ട്.