എം ബി രാജേഷിനെ തൃത്താലയില്‍ നിന്ന് മാറ്റുമോ? പൊന്നാനിയില്‍ വലഞ്ഞ് സി പി എം

സുബിന്‍ ജോഷി| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (13:33 IST)
പൊന്നാനിയില്‍ വെന്തുരുകുകയാണ് സി പി എം. പ്രതിഷേധച്ചൂടിന്‍റെ കാഠിന്യം അത്രയേറെയാണ്. എന്തായാലും പി നന്ദകുമാറിനെ പൊന്നാനി മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയ്‌ക്ക് മങ്ങലേറ്റിരിക്കുന്നു. എന്നാല്‍ മറ്റ് ചില സാധ്യതകളാണ് ഇപ്പോള്‍ സി പി എം ചര്‍ച്ച ചെയ്യുന്നത്.

മണ്ഡലത്തില്‍ പരിഗണിച്ചിരുന്ന എം ബി രാജേഷിനെ അവിടെനിന്ന് മാറ്റാന്‍ ആലോചനയുണ്ട്. എം ബി രാജേഷിനെ പൊന്നാന്യില്‍ മത്സരിപ്പിച്ചാലോ എന്നാണ് ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ. രാജേഷിന്‍റെ അഭിപ്രായവും പരിഗണിക്കേണ്ടതുണ്ട്.

വേറൊരു നീക്കവും അണിയറയില്‍ സജീവമാണ്. കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാമെന്നതാണ് അത്. അങ്ങനെയെങ്കില്‍ പൊന്നാനിയില്‍ പരിഗണിച്ച പി നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റും. ഈ ഫോര്‍മുലയ്ക്ക് അംഗീകാരം കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാരണം, പൊന്നാനിയിലും സ്വാധീനമുള്ള നേതാവാണ് കെ ടി ജലീല്‍. അദ്ദേഹം മത്സരിച്ചാല്‍ ജയിക്കും എന്നൊരു അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജലീലിന്‍റെ സമ്മതം കൂടി അതിന് ആവശ്യമുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :