1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad accident kuthiran

കുതിരാനില്‍ ആറുവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: മൂന്നുപേര്‍ മരിച്ചു

Kuthiran
പാലക്കാട് ദേശീയ പാതയില്‍ കുതിരാനില്‍ ആറുവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  മൂന്നുപേര്‍ മരിച്ചു. ചരക്കുലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ഒരാളും സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേരുമാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
നിലവില്‍ ദേശീയ പാതയില്‍ ഗതാഗതം നിശ്ചലമായിരിക്കുകയാണ്. രാവിലെ ആറേമുക്കാലോടുകൂടിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ചരക്കുലോറി രണ്ടുകാറുകളിലേക്കും രണ്ടുബൈക്കുകളിലേക്കും പാഞ്ഞുകയറുകയായിരുന്നു. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു: ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി