അനുബന്ധ വാര്‍ത്തകള്‍
- സ്കൂട്ടറില്‍ അമ്മയുടെ പിറകില്‍ സഞ്ചരിച്ച മകന് ലോറിക്കടിയില്‍ പെട്ട് മരിച്ചു
- തെന്മല ഉറുകുന്നില്‍ പിക്കപ്പ് വാനിടിച്ചു മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു
- കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു, 26 പേർക്ക് പരിക്ക്, നാലുപേരുടെ പരിക്ക് ഗുരുതരം
- ലിഫ്റ്റിന്റെ വാതിലിനും പുറത്തേയ്ക്കുള്ള ഗ്രില്ലിനുമിടയിൽ കുടുങ്ങി, അഞ്ചുവയസുകാരന് ദാരുണാന്ത്യം
- പരിശീലനത്തിനിടെ മിഗ്-29 പോർവിമാനം അറബിക്കടലിൽ തകർന്നുവീണു, പൈലറ്റിന്റെ കാണാതായി
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
നരിക്കുനി: വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. പാറന്നൂര്‍ കൈപ്പുറത്ത് ചാലില്‍ മുബഷിര്‍ എന്ന ഇരുപതുകാരനാണ് മരിച്ചത്.
കഴിഞ്ഞ ഇരുപത്തിനാലിനു ഉച്ചയോടെ നരിക്കുനി കുമാരസ്വാമി റോഡില്‍ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുബഷിറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നരിക്കുനി സേഫ് ഇലക്ട്രോണിക്സിലെ ജീവനക്കാരനാണ് മുബഷിര്‍.