1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. p jayarajan against maoism

മാവോയുടെ പേരിലുള്ള കോമാളികളാണ് ഇപ്പോഴത്തെ മാവോയിസ്റ്റുകള്‍: പി.ജയരാജൻ

മാവോയുടെ ആശയങ്ങളെ വികലമാക്കുന്ന തീവ്രവാദികളാണ് മാവോയിസ്റ്റുകളെന്ന് പി ജയരാജന്‍

kannur
ഒറ്റപ്പെടുത്തേണ്ടതും എതിര്‍ക്കപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതുമായ ആശയമാണ് മാവോയിസമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ചൈനയിൽ ജനകീയ ജനാധിപത്യം  വിജയിപ്പിച്ച വ്യക്തിയായിരുന്നു മാവോ. എന്നാല്‍ ചില കോമാളികളാണ് ഇപ്പോൾ മാവോയുടെ പേരില്‍ പ്രത്യക്ഷപ്പെടുന്നതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.  
 
മാവോയുടെ ആശയങ്ങളെ വികലമാക്കുകയാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. അത്തരത്തിലുള്ള മാവോയിസ്റ്റുകളോട് യോജിക്കുന്നുണ്ടോയെന്ന കാര്യം ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കണം.ഭൂമിയിലുള്ള ജനങ്ങളെ കാണാതെ ആകാശത്തുനില്‍ക്കുന്ന ചില സ്വപ്‌നജീവികള്‍ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെന്നും സി പി ഐയുടെ നിലപാടിന് മറുപടിയായി പി ജയരാജന്‍ വ്യക്തമാക്കി.
 
അടുത്ത ലേഖനം
ദേശീയഗാനത്തെ അവഹേളിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എങ്കിൽ, നിങ്ങളെ കണക്കിന് തല്ലാൻ ഞങ്ങൾക്കും ധൈര്യമുണ്ട്!