അനുബന്ധ വാര്‍ത്തകള്‍
- നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്താൽ ഇനി നിങ്ങൾ നാണംകെടും; പുതിയ സംവിധാനം ഒരുക്കി പൊലീസ്
- ശബരിമല സ്ത്രീ പ്രവേശനം: എന്തൊക്കെ സൌകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് ഹൈക്കോടതി
- വൈദ്യാശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം സ്വന്തമാക്കി ജെയിംസ് പി അലിസണും, ടസുകു ഹോഞ്ചോയും
- ഐസ്ക്രീമും കഞ്ചാവും ഒരുപോലെ ലഭിക്കുന്ന കേരളം നമുക്ക് ചിന്തിക്കാനാവുമോ ? മുരളി തുമ്മാരകുടിയുടെ ആഗ്രഹം ഒന്നു നോക്കണേ !
- ഒരേ പെൺകുട്ടിയെ പ്രണയിച്ച സഹപാഠികൾ പരസ്പരം തീ കൊളുത്തി മരിച്ചു
ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ കേസെടുത്തു
കന്യാസ്ത്രീയെ ഭിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡനത്തിനിരയായ കേസിൽ ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ പൊലീസ് കേസെടുത്തു. ഇരയായ കന്യാസ്ത്രീ കോട്ടയം എസ് പി ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഐ പി സി 509ആം, വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ്‌ക്ലബ്ബിൽ വച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ പി സി ജോർജ് ഇരയെ വേശ്യാ എന്ന് വിശേഷിപ്പിക്കുകയും മോഷമായ രീതിയി; ചിത്രീകരിക്കുകയും ചയ്തിരുന്നു.
പി സി ജോർജ്ജിന്റെ പരാമർശത്തിനെതിരെ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളും സ്വമേധയാ കേസെടുത്തിരുന്നു. ഈ മാസം നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പി സി ജോർജിന് നോട്ടിസ് അയച്ചിട്ടുണ്ട്. നിയമസഭ എത്തിക്സ് കമ്മറ്റിയും പി സിക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്.