തിരുവന്തപുരം|
Last Modified ശനി, 2 മെയ് 2015 (17:02 IST)
യുഡിഎഫില്‍ ഇടഞ്ഞു നില്‍ക്കുന്ന ജെഡി-യുവിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടുന്നു. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി
എം.പി. വീരേന്ദ്രകുമാറുമായി നാളെ ചര്‍ച്ച നടത്തും. കോഴിക്കോടുവച്ചാണു കൂടികാഴ്ച നടക്കുക.
നേരത്തെ യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ജെഡിയു ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്. പാലക്കാട് എം.പി. വീരേന്ദ്രകുമാറിന്‍റെ തോല്‍വി അന്വേഷിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാത്ത സാഹചര്യത്തിലാണ് യുഡി എഫ് യോഗം ബഹീഷ്കരിക്കന്‍ ജെഡിയു ആലോചിക്കുന്നതെന്നാണ് സൂചന.