അനുബന്ധ വാര്‍ത്തകള്‍
- ന്തായി മക്കളേ ഓണം? ഉത്രാടം ആശംസകള്‍, കേരള സാരിയില്‍ നടി റോഷ്ന
- 'ഉള്ളത് കൊണ്ട് നമുക്ക് ആഘോഷിക്കാം.... '; ഓണാശംസകളുമായി മിന്നല്‍ മുരളി നടി ഷെല്ലി
- മറ്റൊരു പൊന്നോണക്കാലം കൂടി... അത്തം ദിനാശംസകളുമായി നടി സുരഭി ലക്ഷ്മി
- സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തിലൂടെ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
Onam Wishes in Malayalam: പ്രിയപ്പെട്ടവര്‍ ഓണാശംസകള്‍ നേരാം മലയാളത്തില്‍; ഇതാ ഏറ്റവും മികച്ച ആശംസകള്‍
നാളെയാണ് തിരുവോണം. മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിലാണ്
Onam Wishes in Malayalam: ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു ഓണക്കാലം കൂടി. നാളെയാണ് തിരുവോണം. മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിലാണ്. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേരാം. ഇതാ തിരഞ്ഞെടുക്കപ്പെട്ട ആശംസകള്‍...
1. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാര്‍പ്പണത്തിന്റെ മാതൃകകളാകാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും തിരുവോണാശംസകള്‍ !
3. ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ !
4. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവര്‍ക്കും തിരുവോണാശംസകള്‍ !
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാര്‍ഥ്യമാകട്ടെ. ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ !
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ !
7. കളിയും ചിരിയും ആര്‍പ്പുവിളികളുമായി ഈ തിരുവോണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ !
8. ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ !
9. തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ !
10. ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ !