അനുബന്ധ വാര്‍ത്തകള്‍
- മാസ്ക് അണിഞ്ഞ് മാസ് ലുക്കിൽ മോഹൻലാൽ!
- ഓണം പ്രമാണിച്ച് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
- വെള്ള റേഷൻ കാർഡുകാർക്ക് സൗജന്യറേഷൻ കിറ്റ് ഇന്നും നാളെയും
- ഓണാഘോഷം വീടുകളില്മാത്രമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍
- കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി, പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ അനുവദിക്കില്ല
'മാസ്‌കുകളുടെ ഓണം', കൊറോണക്കാലത്തെ ഓണത്തെക്കുറിച്ച് രാധിക
ക്ലാസ്മേറ്റ്സിലെ രാധികയുടെ റസിയ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരാധകർ മറക്കില്ല. വിവാഹശേഷം ദുബായിലുള്ള താരം ഓണക്കാല വിശേഷങ്ങൾ പങ്കു വെക്കുകയാണ്.
ഇത്തവണ 'കൊറോണ'മാണ്. പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. മാത്രമല്ല നാട്ടിൽ പോകാൻ പറ്റാത്തതുകൊണ്ട് എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ടെന്നാണ് രാധിക പറയുന്നത്. കൊറോണ കാലത്തെ ഓണത്തിൻറെ പ്രത്യേകതകളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്:
കൊറോണക്കാലത്തെ ഓണം മാസ്‌കുകളുടെ ഓണം കൂടിയാണ്. പല വിധത്തിലുള്ള മാസ്‌കുകള്‍ വിപണിയില്‍ സുലഭമാണ് ഇപ്പോള്‍. ഓണക്കോടിക്കൊപ്പം അതിനു ചേരുന്ന മാസ്‌കുകള്‍ ധരിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നത് കാണാനാകും എന്നതാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകത. അല്ലാതെ വലിയ സ്‌പെഷ്യാലിറ്റിയൊന്നും തോന്നുന്നില്ല. കുട്ടിക്കാലത്തെ ഓണത്തിന് ശേഷം എല്ലാവരും ടിവിയിലെ ആഘോഷങ്ങള്‍ കണ്ടും സിനിമകള്‍ കണ്ടുമൊക്കെയാണ് തിരുവോണ ദിനം ചിലവഴിക്കുന്നത് എന്നാണ് രാധിക പറയുന്നത്. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഓണത്തെകുറിച്ച് സംസാരിച്ചത്.
ഉള്ളടക്കത്തിന് കടപ്പാട്: സമയം മലയാളം