ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 624 കോടി രൂപയുടെ മദ്യം!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (14:00 IST)
ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 624 കോടി രൂപയുടെ മദ്യം. ഉത്രാടദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബീവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റഴിച്ചത്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു. വെപ്‌കോയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു ദിവസത്തെ മദ്യ വില്പന നൂറുകോടി കടക്കുന്നത്.

കഴിഞ്ഞവര്‍ഷം പൂരാട ദിനത്തില്‍ 78 കോടി രൂപയുടെയും ഉത്രാട ദിനത്തില്‍ 85 കോടി രൂപയുടെയും മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഓണക്കാലത്തെ ഒരാഴ്ചയില്‍ 624 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കൂടാതെ സംസ്ഥാനത്തെ അഞ്ച് ഔട്ട്‌ലെറ്റുകളില്‍ ഇത്തവണ വില്‍പ്പന ഉത്രാട ദിനത്തില്‍ ഒരു കോടി കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :