അമൃതയ്ക്കും ഗോപി സുന്ദറിനും ഒപ്പം ഓണം ആഘോഷിച്ച് അഭിരാമി; തങ്ങളുടെ മൂത്തമോള്‍ ആണെന്ന് അമൃത

സഹോദരി അഭിരാമിക്കൊപ്പമുള്ള ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്

രേണുക വേണു| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (15:15 IST)

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സെലിബ്രിറ്റി ദമ്പതികളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഈയടുത്താണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കുകയാണെന്നും വെളിപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഇരുവരും. വിവാഹിതരായ ശേഷമുള്ള ആദ്യ ഓണമാണ് ഇത്തവണത്തേത്. ഓണം ആഘോഷിച്ചതിന്റെ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
സഹോദരി അഭിരാമിക്കൊപ്പമുള്ള ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. അമൃതയ്ക്കും ഗോപി സുന്ദറിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് അഭിരാമി. ഞങ്ങളുടെ മൂത്തമോള്‍ക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് അമൃത ഈ ചിത്രം പങ്കുവെച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :