മമ്മൂട്ടിയുടെ ഫോട്ടോയെടുത്ത് ദിലീപ്, യുവ ഫോട്ടോഗ്രാഫറുടെ മുന്നില്‍ മെഗാസ്റ്റാര്‍, വൈറല്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (09:08 IST)

മമ്മൂട്ടിയുടെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും എല്ലാവര്‍ക്കും ഇഷ്ടമാണ്.മുണ്ടും ഷര്‍ട്ടും ധരിച്ച് കേരളതനിമയോടെ നില്‍ക്കുന്ന നടന്റെ പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മിനിസ്റ്റര്‍ വൈറ്റിന്റെ പരസ്യ ചിത്രത്തില്‍ നിന്നുള്ളതാണ് പുതിയ ചിത്രം.
ദിലീപ് സി.കെ എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

'നന്‍പകല്‍ നേരത്ത മയക്കം','റോഷാക്ക്' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് നടന്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


സി ബി ഐ 5 ആണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :