തമിഴ് സിനിമ സെറ്റില്‍ ഓണം ആഘോഷിച്ച് കീര്‍ത്തി സുരേഷ്, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (14:35 IST)
നടി കീര്‍ത്തി സുരേഷ് സിനിമ തിരക്കുകളിലാണ്.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമനന്‍' ചിത്രീകരണം പുരോഗമിക്കുന്നു. നടിയുടെ ഇത്തവണത്തെ ഓണം തമിഴ് സിനിമ സെറ്റില്‍ ആയിരുന്നു.സെപ്തംബര്‍ 8ന് തിരുവോണ ദിനത്തില്‍ പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓണസദ്യയും കീര്‍ത്തി കഴിച്ചു.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഇപ്പോള്‍ സേലത്ത് പുരോഗമിക്കുകയാണ്.

കീര്‍ത്തി സുരേഷ്, ഉദയനിധി സ്റ്റാലിന്‍, വടിവേലു, മാരി സെല്‍വരാജ് എന്നിവര്‍ വാഴയിലയില്‍ തന്നെ ഓണസദ്യ കഴിച്ചു.
മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.

ഫഹദ് ഫാസിലും സിനിമയിലുണ്ട്. രാഷ്ട്രീയക്കാരനാണ് നടന്‍ അഭിനയിക്കുന്നത്.എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :