ഓണം: അടുത്തമാസം കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 40,000 കടക്കുമെന്ന് മുന്നറിയിപ്പ്
അടുത്തമാസം കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 40,000 കടക്കുമെന്ന് മുന്നറിയിപ്പ്. ആരോഗ്യപ്രവര്‍ത്തകരാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. ഓണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ ഇതു സംബന്ധിച്ച് അറിയാന്‍ സാധിക്കുകയുള്ളു. നിലവില്‍ കൊവിഡ് വ്യാപനം 20000നു മുകളില്‍ പോകുകയാണെങ്കില്‍ ആശുപത്രിയിലെ വെന്റിലേറ്ററുകള്‍ നിറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല.
ഇളവുകള്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്നാണ് കണക്കാക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെയായിരിക്കും കൊവിഡ് വ്യാപനം 40000കടക്കുന്നതെന്ന് വിലയിരുത്തുന്നത്.