സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,000 രൂപ, ഓണം അഡ്വാൻസായി 20,000

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (14:53 IST)
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹതയില്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർവീസ് പെൻഷൻക്കാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിപ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപയും നൽകും.

എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട് ടൈം-കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപ. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ചകരാർ-സ്കീം തൊഴിലാളികൾ ഉൾപ്പടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേനിരക്കിൽ ഇത്തവണയും ഉത്സവബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :