1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kodiyeri balakrishnan will step down as CPIM Secretary

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സെക്രട്ടറി പദവി ഒഴിയും

Kodiyeri
കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയും. പകരം സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന സമിതി അല്പസമയത്തിനകം ചേരും. എം എ ബേബി, എ വിജയരാഘവൻ എന്നിവരാണ് സാധ്യതപട്ടികയിലുള്ളത്.
 
ഇ പി ജയരാജനും എ കെ ബാലനും എം വി ഗോവിന്ദനും സാധ്യതയുണ്ട്. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കും. ഇതിന് മുന്നോടിയായി വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ കാണാനായി മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അം​ഗം എം.എ.ബേബി എന്നിവർ എകെജി ഫ്ലാറ്റിലെത്തി.
 
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കൾ കൊടിയേരിയുടെ ഫ്ലാറ്റിലെത്തിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കോടിയേരി സ്ഥാനമൊഴിഞ്ഞു, എം വി ഗോവിന്ദൻ പുതിയ പാർട്ടി സെക്രട്ടറി