സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2022 (09:12 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്തമഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്.

പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച വരെ കേരളത്തിൽ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :