അനുബന്ധ വാര്‍ത്തകള്‍
- ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു
- 'അദ്ദേഹം വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; തരൂരിനെ പരിഹസിച്ച് മുരളി, കോണ്‍ഗ്രസില്‍ വീണ്ടും 'തമ്മിലടി'
- താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷറര്‍ ലിസ്റ്റിന് സ്റ്റീഫന്‍
- ജാതീയമായ അധിക്ഷേപം: കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറ്റപത്രം
ക്രൂരമായ റാഗിംങ്: പ്രതികളായ അഞ്ച് നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം തടയാന്‍ നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം
ക്രൂരമായ റാഗിംങില്‍ പ്രതികളായ അഞ്ച് നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം തടയാന്‍ നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം കോളേജ് അധികൃതരെയും സര്‍ക്കാരിനെയും അറിയിക്കും. ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തതിന്റെ പേരിലായിരുന്നു ക്രൂരമായ റാഗിംഗ് പ്രതികളായ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിപ്പിക്കുകയും പരിക്കേറ്റ ശരീര ഭാഗങ്ങളില്‍ ദ്രാവകം ഒഴിക്കുകയുമായിരുന്നു.
ഹോസ്റ്റലിന്റെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ വച്ചാണ് പീഡനം നടന്നത്. സംഭവത്തെ പറ്റി അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.