1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No leadership change in bjp

കെ സുരേന്ദ്രനെ മാറ്റില്ല, വിവാദങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും

കുഴൽപണ കേസ്
കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന ഘടകത്തിന് പിന്തുണയറിയിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ നിര്‍ദേശം നല്‍കിയതായി കെ. സുരേന്ദ്രന്‍ പറഞ്ഞു. നഡ്ഡയുടമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിലെ സാഹചര്യങ്ങളെ പറ്റി പാർട്ടി അധ്യക്ഷനെ അറിയിച്ചതായി സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകള്‍ക്കും എതിരായി ശക്തമായി പ്രതികരിക്കാനാണ് കേന്ദ്രം നിർദേശിച്ചത്. പിണറായി വിജയന്റെ സിസ്റ്റ് നടപടികള്‍ക്കെതിരായി പോരാട്ടം നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടതായും സുരേന്ദ്രന്‍ വ്യക്തമാക്കി.
 
നിയമസഭാ തിരെഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ തോൽവിയും തുടർന്ന് ഉയർന്ന് വന്ന കുഴൽപ്പണവിവാദത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു കെ സുരേന്ദ്രൻ നഡ്ഡയുടെ വസതിയിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനും ചർച്ചയിൽ പങ്കെടുത്തു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 14,424 പേർക്ക് കൊവിഡ്, 194 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45