അപമാനിക്കാം പക്ഷേ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട: കൊടകര കുഴൽപണ വിവാദത്തിൽ അബ്‌ദുള്ളക്കുട്ടി

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂണ്‍ 2021 (14:25 IST)
കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ കള്ളപ്പണമൊഴുക്കിയത് എൽഡിഎഫ് ആണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ‌പി അബ്‌ദുള്ളക്കുട്ടി. പിണറായി വിജയൻ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ല ഭരണത്തിലേറിയത് കാശെറിഞ്ഞ് കൂടിയാണെന്ന് അബ്‌ദുള്ളക്കുട്ടി ആരോപിച്ചു. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് അബ്‌ദുള്ളക്കുട്ടിയുടെ ആരോപണം.


അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം. എന്ന് കരുതേണ്ട. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് കെ സുരേന്ദ്രന്റത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിക്ക് തുടർഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല.കാശ് വാരിയെറിഞ്ഞിട്ടാണ്.

140 മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുക്കിയത്. എൽഡിഎഫ് ആണ്. ഡീമോണിറ്റയ്സേഷൻ, ഡിജിറ്റലൈസേഷനിലൂടെ കള്ളപണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ
കൊടകര നുണ കൊണ്ട് തളർത്താം എന്ന് കരുതരുത് കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല. കേരളത്തിലെ ആദിവാസി നേതാവിനെ
സി കെ ജാനുവിനെ നിങ്ങൾ വേട്ടയാടുന്നത് അതസ്ഥിത ജനത പൊറുക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :