1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ap Abdullakutty bjp news

തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്കടക്കം പിണറായി വിജയന്‍ കള്ളപ്പണം നല്‍കിയെന്ന് അബ്ദുല്ലക്കുട്ടി

Ap Abdullakutty
തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്കടക്കം പിണറായി വിജയന്‍ കള്ളപ്പണം നല്‍കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി ആരോപിച്ചു. ബിജെപി നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് കളക്ട്രേറ്റിനു മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് പിണറായിക്ക് തുടര്‍ഭരണം ലഭിച്ചത് കിറ്റ് കൊടുത്തിട്ടല്ലെന്നും കാശുവാരിയെറിഞ്ഞിട്ടാണെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
 
അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് കെ സുരേന്ദ്രന്റേത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് LDF ആണ്. ഡീമോണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതരുത്. കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല. കേരളത്തിലെ ആദിവാസി നേതാവിനെ സി കെ ജാനുവിനെ നിങ്ങള്‍ വേട്ടയാടുന്നത് അതസ്ഥിത ജനത പൊറുക്കില്ല.
അടുത്ത ലേഖനം
മാതാപിതാക്കൾക്ക് കൊവിഡ് ബാധിച്ചാൽ സ‌ർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി