1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. nk premachandran house attacked

എന്‍കെ പ്രേമചന്ദ്രന്റെ വീടിനു നേരെ കല്ലേറ്

എന്‍കെ പ്രേമചന്ദ്രന്‍
ആര്‍എസ്‌പി നേതാവും കൊല്ലം എംപിയുമായ എന്‍കെ പ്രേമചന്ദ്രന്റെ വീടിനു നേരെ കല്ലേറ്‌. വീടിന്റെ ചുവരുകളില്‍ സോണിയ ഗാന്ധിയ്‌ക്ക് സ്‌തുതി പാടിയ പ്രേമചന്ദ്രന്‌ മാപ്പില്ല എന്ന പോസ്‌റ്ററുകളും പതിച്ചിട്ടുണ്ട്‌.

ഇന്നലെ രാത്രിയാണ്‌ കൊല്ലം റെയില്‍വേ സ്‌റ്റേഷന്‌ സമീപമുള്ള പ്രേമചന്ദ്രന്റെ വീടിനു നേരെ കല്ലേറുണ്ടായത്‌. കല്ലേറില്‍ വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ പതിനാറാം ലോക്‌സഭയുടെ ആദ്യ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രേമചന്ദ്രനും കുടുംബവും ഡല്‍ഹിയിലായിരുന്നു.  

സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രേമചന്ദ്രന്റെ പാര്‍ട്ടിയായ ആര്‍എസ്‌പി മുന്നണി വിട്ടിരുന്നു. സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയ്‌ക്ക് എതിരെ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രേമചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തിനാണ്‌ കൊല്ലത്തു നിന്ന്‌ ജയിച്ചത്‌.
About Writer
VISHNU.NL