നിപ വൈറസ് ആശങ്ക; പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (12:37 IST)

പഴംതീനി വവ്വാലുകളാണ് പ്രധാനമായും നിപ വൈറസ് വാഹകര്‍. നിപ വൈറസ് ബാധയുള്ള വവ്വാലുകളും മറ്റ് പക്ഷികളും കഴിച്ച പഴങ്ങള്‍ കഴിക്കുന്നത് അപകടകരമാണ്. നിപ വൈറസിന്റെ വെല്ലുവിളി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം.

വവ്വാലുകള്‍ കൊത്തിയ പഴം, അല്ലെങ്കില്‍ അവ പഴങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ സ്രവങ്ങള്‍ പുരണ്ട പഴം എന്നിവ അലക്ഷ്യമായി കഴിക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. പഴതീനി വവ്വാലുകള്‍ എത്തുന്ന മരങ്ങളില്‍ കയറുന്നവരും സൂക്ഷിക്കണം. പന, തെങ്ങ് പോലുള്ളവയില്‍ നിന്നെടുക്കുന്ന കള്ളും വൈറസ് പകരാനുള്ള മറ്റൊരു സാധ്യതയാണ്. പഴങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് വൃത്തിയായി കഴുകണം. പക്ഷികള്‍ കൊത്തിയതോ, തൊലിപ്പുറമെ നഖം, കൊക്ക് എന്നിവ കൊണ്ട പാടുകള്‍ ഉള്ളതോ ആയ പഴങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കുക. പേരയ്ക്ക, മാമ്പഴം പോലുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ തൊലി ചെത്തി കളയാനും ശ്രദ്ധിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :