ഇത്തവണ നിപ വന്ന വഴി റമ്പുട്ടാന്‍ ! കേന്ദ്രസംഘം പരിശോധനയ്‌ക്കെത്തി

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (10:58 IST)

നിപ ബാധിച്ച് വിദ്യാര്‍ഥി മരിച്ച പാഴൂര്‍ മുന്നൂര് പ്രദേശം കേന്ദ്രസംഘം സന്ദര്‍ശിച്ചു. പന്ത്രണ്ടുകാരന്‍ മുഹമ്മദ് ഹാഷിമിന് നിപ പകര്‍ന്നത് റമ്പുട്ടാന്‍ പഴത്തില്‍ നിന്നാണെന്ന് കേന്ദ്രസംഘം നടത്തിയ പരിശോധനയില്‍ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിന്റെ പിതാവ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ റമ്പുട്ടാന്‍ മരമുണ്ട്. കഴിഞ്ഞ ദിവസം അബൂബക്കര്‍ ഇതിലെ പഴങ്ങള്‍ പറിച്ച് വീട്ടില്‍ കൊണ്ടുവന്നിരുന്നു. നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിം ഇന്ന് കഴിച്ചിരുന്നുവെന്നാണ് സംശയം. വീട്ടിലുള്ളവര്‍ക്ക് പുറമേ അയല്‍പ്പക്കത്തെ വീടുകളിലെ കുട്ടികളും ഇത് കഴിച്ചിരുന്നതായാണ് സംശയം. ഇവരെല്ലാവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റമ്പുട്ടാന്‍ മരത്തില്‍ നടത്തിയ പരിശോധനയില്‍ പല പഴങ്ങളും പക്ഷികള്‍ കൊത്തിയ നിലയിലാണ്. വവ്വാലുകളും ഈ റമ്പുട്ടാന്‍ പഴങ്ങളില്‍ കൊത്തിയതായാണ് സംശയം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യം വ്യക്തമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :