അനുബന്ധ വാര്‍ത്തകള്‍
- നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു
- വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം
- Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു
- നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
- മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്
ഇതുവരെ 166 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്
നിപ രോഗബാധിതയുമായുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 75 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇനി അഞ്ചുപേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്.
അതേസമയം, മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 65 കാരിയെ പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇവരുടേതടക്കമാണ് ഇന്ന് നെഗറ്റീവ് ആയ രണ്ടു പരിശോധന ഫലങ്ങള്‍. കുറ്റിപ്പുറം സ്വദേശിയായ 27 കാരിയെയും ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതുവരെ 166 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരെ നിരീക്ഷിച്ചുവരുന്നു. ഇവരില്‍ 65 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
നിപ സ്ഥിരീകരിച്ച രോഗി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ ഐസിയുവില്‍ തുടരുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മൂന്നു പേര്‍, എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.