1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipa Chenkala Covid

അഞ്ചുവയസുള്ള പെൺകുട്ടി മരിച്ചു : നിപ്പ ലക്ഷണങ്ങളെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക്

Nipa
കാസർകോട്: കാസർകോട്ടെ ചെങ്കള പഞ്ചായത്തിലുള്ള അഞ്ചു വയസുള്ള ബാലിക ഇന്ന് രാവിലെ പനി ബാധിച്ചു മരിച്ചു. എന്നാൽ കുട്ടിക്ക് നിപ്പ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. പണി, ഛർദ്ദി എന്നിവയെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടിയെ കണ്ണൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതോടെ കുട്ടിയുടെ സ്ഥലം ഉൾപ്പെടുന്ന ബദിയടുക്ക, കുമ്പഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിലാക്കി. ആൾക്കൂട്ടം ഉണ്ടാക്കുന്ന എല്ലാ പരിപാടികളും നിർത്തിവയ്ക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇതിനൊപ്പം സമീപ പ്രദേശങ്ങളിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പുകളും മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു : 3 പേർ പിടിയിൽ