പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച പി വി അന്‍വറിനുള്ളത് 20.60 കോടിയുടെ ബാധ്യത.

പി വി അൻവർ സ്വത്തുവിവരങ്ങൾ, പി വി അൻവർ തൃണമൂൽ കോൺഗ്രസ്, നിലമ്പൂർ ഉപതിരെഞ്ഞെടുപ്പ്,കേരള രാഷ്ട്രീയം,P V Anvar, P V Anvar Assets, P V Anvar Nomination, P V Anvar TMC, Kerala Politics
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജൂണ്‍ 2025 (12:30 IST)
Nilambur By election PV Anvar assets details
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച പി വി അന്‍വറിനുള്ളത് 20.60 കോടിയുടെ ബാധ്യത. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. അന്‍വറിനെതിരെ 10 കേസുകളുണ്ട്. കൈവശം 25,000 രൂപയും നിക്ഷേപമായി 18.14 കോടി രൂപയുമുണ്ട്. ഭൂമിയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉള്‍പ്പടെയുള്ളവയുടെ മൂല്യം 34.07 കോടി.


ആദ്യ ഭാര്യയുടെ പേരില്‍ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാം ഭാര്യയുടെ പേരില്‍ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. സ്വന്തം തൊഴില്‍ വ്യവസായ സംരഭമെന്നും വരുമാന സ്രോതസ്സ് കച്ചവടമെന്നുമാണ് മറുപടി. അന്‍വറിനെതിരെ മലപ്പുറം ജില്ലയ്ക്ക് പുറമെ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഇതിന് പുറമെ ഹൈക്കോടതിയിലും കണ്ണൂര്‍ കോടതിയിലും വ്യവഹാരങ്ങളുണ്ട്.

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമണം, ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍, ഔദ്യോഗിക രഹസ്യം മാധ്യമങ്ങള്‍ക്ക് നല്‍കല്‍, ആശുപത്രിയില്‍ അതിക്രമം കാണിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍,പ്രകോപനപരമായ പ്രസംഗം എന്നതിന് പുറമെ മനാഫ് വധക്കേസില്‍ വിട്ടയച്ചതിനെതിരെ മനാഫിന്റെ സഹോദരന്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :