തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി
School bus Accident in Nagaroor thiruvananthapuram
ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വണ്ടി തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെപ്പറ്റി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടികളെ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി കിളിമാനൂര്‍ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശിച്ചു. 19 കുട്ടികളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സംഭവത്തെ പറ്റി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.