നിലമ്പൂരിൽ യുവാവിനെ കുത്തികൊന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

നിലമ്പൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. മുനീർ, അബ്ദുൾ റസാക്ക്, മുബഷീർ, സവാദ് എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു ഇവർ നിലമ്പൂർ കരുളായി സ്വദേശി ഷബീറിനെ കുത്തിക

മലപ്പുറം| aparna shaji| Last Modified വ്യാഴം, 7 ജൂലൈ 2016 (07:22 IST)
നിലമ്പൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. മുനീർ, അബ്ദുൾ റസാക്ക്, മുബഷീർ, സവാദ് എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു ഇവർ കരുളായി സ്വദേശി ഷബീറിനെ കുത്തിക്കൊന്നത്.

പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും കൊലപാതകത്തിനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം നാലുപേരും മുങ്ങുകയായിരുന്നു. ഇതിനെതുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ പൊലീസ് മഞ്ചേരിയിൽ നിന്നും പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :