ദേശീയപാതയും ഉടൻ തുറക്കും; കുതിപ്പ് തുടരാൻ എൽഡിഎഫ്
2016 നു മുൻപ് ഈ നാട്ടിൽ പല പദ്ധതികളും നടക്കില്ലെന്ന നിലയായിരുന്നു
തിരഞ്ഞെടുപ്പിനു മുൻപ് ദേശീയപാതയും പൊതുജനങ്ങൾക്കായി തുറക്കപ്പെടും. ദേശീയപാതയുടെ പണികൾ പൂർത്തിയായ ഭാഗം ഉടൻ നാടിനു സമർപ്പിക്കാൻ സാധിക്കുമെന്ന് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2016 നു മുൻപ് ഈ നാട്ടിൽ പല പദ്ധതികളും നടക്കില്ലെന്ന നിലയായിരുന്നു. ദേശീയപാത യാഥാർഥ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. ദേശീയപാത അതോറിറ്റി പോലും ഇവിടെ ഒന്നും നടക്കില്ലെന്നു ഉറപ്പിച്ചതാണ്. എന്നാൽ എൽഡിഎഫ് സർക്കാർ എത്തിയപ്പോൾ അതും യാഥാർഥ്യമാക്കാൻ സാധിച്ചു. പമി പൂർത്തിയാക്കിയ ഭാഗങ്ങൾ ഉടൻ നാടിനു സമർപ്പിക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.