അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ മഴ: സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നത് ഹോബി, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
- സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു
- തൃശൂരല്ലാതെ വേറൊന്നും വേണ്ട; കടുപ്പിച്ച് സുരേഷ് ഗോപി
- മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം: അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കും
ജാഗ്രത: നെയ്യാര്‍ ഡാമില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നു
നെയ്യാര്‍ ഡാമിന്റെ ഒന്നു മുതല്‍ നാലു വരെയുള്ള ഷട്ടറുകള്‍ ഇന്ന് ഉച്ചതിരിഞ്ഞ് 03:00ന് 20cm വീതം(ആകെ 80cm) ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ശക്തമായ മഴയാണ് പെയ്യുന്നത്.
ശക്തമായ മഴയെതുടര്‍ന്ന് സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.